fg

കൊച്ചി: വെള്ളിയാഴ്ച രാത്രി മുതൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിൽ മുൻ കരുതലുകൾ ശക്തമാക്കി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വിവിധയിടങ്ങളിൽ ചെറുതും വലുതുമായ വെള്ളക്കെട്ടുകളുണ്ടായി. മറ്റൂർ, ചേന്ദമംഗലം, മൂത്തകുന്നം പ്രദേശങ്ങളിൽ മരംവീണ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. അടിയന്തരസാഹചര്യം നേരിടാൻ എല്ലാ ഒരുക്കങ്ങളും സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചു. പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയർന്നു. ആലുവ മഹാദേവക്ഷേത്രത്തിൽ വെള്ളം കയറി. ഇടപ്പള്ളി ഒബ്‌റോൺ മാളിനു സമീപം കൂറ്റൻ മരം റോഡിന് കുറുകെ വീണു. ഫയർഫോഴ്‌സ് യൂണിറ്റുകൾ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കനത്തമഴ തുടരുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


നിർദേശങ്ങൾ