periyar
പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആലുവ ശിവരാത്രി മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ

ആലുവ: പെരിയാറിൽ ജലനിരപ്പ് വൻ തോതിൽ ഉയർന്നു. ശിവരാത്രി മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിന്റെ തറയുടെ 90 ശതമാനത്തിലേറെയും വെള്ളത്തിലായി. മൂന്നടി കുടി വെള്ളം ഉയർന്നാൽ ശിവഭഗവാന് ആറാട്ട് നടക്കും. ഈ വർഷം ഇതുവരെ ആറാട്ട് നടന്നിട്ടില്ല. കഴിഞ്ഞ വർഷം ആറ് ദിവസത്തോളം ആറാടിയിരുന്നു. അണക്കെട്ടുകളിലെ ഷട്ടർ തുറന്നു വിടുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം.