നെടുമ്പാശേരി: കുന്നുകര സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.വി. കുഞ്ഞുമരയ്ക്കാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, കുന്നുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് എം.എ. അബ്ദുൽ ജബ്ബാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.എം. വർഗീസ്, സി.കെ. കാസിം, സഹകരണ അസിസ്റ്റന്റ് രെജിസ്ട്രാർ വി.ബി. ദേവരാജൻ, വി.കെ. അനിൽ, വി. ആനന്ദൻ, സി.യു. ജബ്ബാർ, കൃഷ്ണകുമാർ എസ്. ബിജു, നവീകരണ കമ്മിറ്റി കൺവീനർ കെ.സി. ജയകുമാർ,ബാങ്ക് സെക്രട്ടറി കെ.എസ്. ഷിയാസ്
എന്നിവർ സംസാരിച്ചു.