കൊച്ചി: ജനാധിപത്യ കേരള കോൺഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം ഭാരവാഹികളായി സി. സതീശൻ (പ്രസിഡന്റ് ) ലിജു പുഷ്‌കരൻ. കെ.എസ്. സുമ (വൈസ് പ്രസിഡന്റുമാർ), പി.ആർ. മനോഹരൻ (ജനറൽ സെക്രട്ടറി) കെ. അനിൽകുമാർ, നീനു സണ്ണി (സെക്രട്ടറിമാർ), ഷനൽകുമാർ (ട്രഷറർ), വിമൽ റോയി (യുവജന വിഭാഗം പ്രസിഡന്റ് ), റീന ചാക്കോച്ചൻ (വനിതാവിഭാഗം പ്രസിഡന്റ് ) എന്നിവരെ തിരഞ്ഞെടുത്തു.
മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് എൻ.ടി. കുര്യച്ചൻ ഉദ്ഘാടനം ചെയ്തു. സി. സതീശൻ അദ്ധ്യക്ഷത വഹിച്ചു. എസ്. അനിൽകുമാർ, പി.എം. ലാലു തുടങ്ങിയവർ പ്രസംഗിച്ചു.