fg

കൊച്ചി: മൂന്നാംതരംഗത്തിന്റെ സൂചനയുമായി ജില്ലയിൽ വീണ്ടും കൊവിഡ് വ്യാപനം ശക്തിപ്രാപിക്കുന്നു. ഇന്നലെ 2009 പേർക്ക് പുതുതായി രോഗംസ്ഥിരീകരിച്ചു. തൃക്കാക്കര (73), തൃപ്പൂണിത്തുറ (71), പായിപ്ര (66), മരട് (48), ശ്രീമൂലനഗരം (44), എടത്തല (42) എന്നിവിടങ്ങളിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 2 പേരും 6 ആരോഗ്യപ്രവർത്തകരും ഇന്നലെ രോഗംസ്ഥിരീകരിക്കപ്പെട്ടവരുടെ പട്ടികയിൽ ഇടംപിടിച്ചു.

 ടി.പി.ആർ - 10.9

 ചികിത്സയിൽ - 18067

 ഇന്നലെ രോഗമുക്തി - 1419

 പുതുതായി നിരീക്ഷണത്തിൽ- 1860