മുളന്തുരുത്തി: ആമ്പല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആശാ വർക്കർമാരെ ആദരിച്ചു. ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ.പി രാജീവ് അദ്ധ്യക്ഷനായിരുന്നു .പഞ്ചായത്ത് അംഗങ്ങളായ ബീന മുകുന്ദൻ, എ.എൻ ശശികുമാർ, ജലജ മണിയപ്പൻ, അസിന ഷാമൻ, ബോർഡ് അംഗങ്ങളായ കെ.എഫ് കുര്യാക്കോസ്, വി.കെ ശിവൻ, കെ.സി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.