mv-govindan
കൊവിഡ് ബാധിച്ച് മരിച്ച കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റും സി.പി.എം നെടുമ്പാശേരി ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന എം.കെ. മോഹനന്റെ കുടുംബത്തിന് സാമ്പത്തിക ധനസഹായം മന്ത്രി എം.വി. ഗോവിന്ദൻ കൈമാറുന്നു. മന്ത്രി പി. രാജീവ് സമീപം

നെടുമ്പാശേരി: കൊവിഡ് ബാധിച്ച് മരിച്ച കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റും സി.പി.എം നെടുമ്പാശേരി ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന എം.കെ. മോഹനന്റെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറി. കെ.എസ്‌.കെ.ടി.യു ജില്ലാ കമ്മിറ്റി 16 ലക്ഷവും സി.പി.എം ഏരിയ കമ്മിറ്റി 12 ലക്ഷവും മോഹനന്റെ സഹപ്രവർത്തകരായിരുന്ന പഴയകാല എസ്.എഫ്.ഐ പ്രവർത്തകരും അദ്ധ്യാപകരും ശേഖരിച്ച രണ്ട് ലക്ഷത്തിലേറെ തുകയും ഉൾപ്പടെ 30,04448 രൂപയാണ് മോഹനന്റെ കുടുംബത്തിന് കൈമാറിയത്.

അനുസ്മരണ സമ്മേളനം കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റും മന്ത്രിയുമായ എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ശേഖരിച്ച തുക ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ കൈമാറി. മന്ത്രി പി. രാജീവ് അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി ഇ.പി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്റ് എൻ.ആർ. ബാലൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.ബി. ദേവദർശനൻ, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എം.പി. പത്രോസ്, വി.എം. ശശി, പി.എസ്. ഷൈല, സി.എൻ. മോഹനൻ, പി.ജെ. വർഗീസ്, കെ.കെ. ഷിബു, അസീസ് റാവുത്തർ, ടി.ഐ. ശശി, കെ.പി. അശോകൻ, പി.കെ. സുബ്രമണ്യൻ, പി.എം. മനാഫ്, ഇ.എം. സലിം, ജിഷ ശ്യാം എന്നിവർ പങ്കെടുത്തു.