കൊച്ചി: പച്ചത്തേങ്ങ കിലോഗ്രാമിന് 32 രൂപ നിരക്കിൽ സംഭരിക്കുമെന്ന സംസ്ഥാന കൃഷി മന്ത്രിയുടെ പ്രസ്ഥാവന അപഹാസ്യമാണെന്ന് കേരകർഷകസംഘം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പച്ചത്തേങ്ങയ്ക്ക് നിലവിൽ 38.40 രൂപ കർഷകർക്ക് കിട്ടുന്നുണ്ടെന്ന് അറിയാത്ത ആളല്ല മന്ത്രി. മൂന്നും നാലും തെങ്ങുകൾ പോലുമുള്ള കുടികിടപ്പ് പ്ലോട്ടുകളിൽ നിന്നുൾപ്പെടെ നാളികേരം സംഭരിക്കണം. കേന്ദ്രസർക്കാർ ഇതിനകം പ്രാബല്യത്തിൽ വരുത്തിയിട്ടുള്ള കർഷക വിരുദ്ധ നിയമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര നാളികേര വികസന ബോർഡ് നിയമ ഭേദഗതി കരട് രൂപം കേരളത്തിലെ കർഷകരുടെ പഠനത്തിനും നിർദ്ദേശ ങ്ങൾക്കും വിധേയമാക്കാൻ സംസ്ഥാന കൃഷിവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരകർഷസംഘം ആവശ്യപ്പെട്ടു.