കൊച്ചി: ബഹുമുഖമായ കഴിവുകൾ കൊണ്ട് സമൂഹത്തെ സമ്പന്നമാക്കിയ വ്യക്തിയാണ് പ്രൊഫസർ പി .ജെ ജോസഫ് എന്ന് പ്രൊഫ . എം.കെ. സാനു പറഞ്ഞു . ചാവറ കൾച്ചറൽ സെന്റർ,എ. എം തോമസ് ഫൗണ്ടേഷൻ, വേൾഡ് ഫെല്ലോഷിപ്പ് ഒഫ് ഇന്റർ റിലിജിയസ് കൗൺസിൽസ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രൊഫ. പി .ജെ. ജോസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ജി സർവകലാശാല ബോർഡ് ഒഫ് സ്റ്റഡീസ് അംഗം, ടോക് എച്ച് പബ്ലിക് സ്‌കൂൾ പ്രസിഡന്റ് , പുസ്തക രചയിതാവ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് എം.കെ. സാനു പറഞ്ഞു . ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശേരി, ജസ്റ്റിസ് പി. കെ. ഷംസുദ്ദീൻ, സ്വാമി സദാശിവാനന്ദ ,ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ എറണാകുളം പ്രസിഡന്റ് അഡ്വ. ഡി. ബി. ബിനു, ഡോ. അലക്‌സ് മാത്യു തുടങ്ങിയവർ സംസാരിച്ചു.