തോപ്പുംപടി: കഴിഞ്ഞദിവസം ഹാർബർ പാലത്തിൽനിന്ന് ചാടിയ ആളുടെ മൃതദേഹം ഇന്നലെ രാവിലെ പത്തരയോടെ ഹാർബർ പൊലീസ് സ്റ്റേഷൻ പരിസരത്തെ കായലിൽ കണ്ടെത്തി. നസറേത്ത് തറേപ്പറമ്പിൽ നെൽസൻ അഗസ്റ്റിന്റേതാണ് (50) മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

വ്യാഴാഴ്ച ഇയാളെ കാണാതായെന്ന് കാണിച്ച് ബന്ധുക്കൾ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടന്നുവരികയായിരുന്നു. പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ അശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 2 ദിവസമായി കൊച്ചി കായലിൽ ഫയർഫോഴ്സും കോസ്റ്റൽ പൊലീസും നേവിയും കായലിൽചാടിയ ആൾക്കായി തെരച്ചിൽ തുടരുകയായിരുന്നു. സംസ്കാരം ഇന്ന് നസറേത്ത് പള്ളി സെമിത്തേരിയിൽ നടക്കും. അവിവാഹിതനായ നെൽസൻ കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലിക്കാരനാണ്. സഹോദരങ്ങൾ: ജോസി, ഷാലി, ലീനാമ്മ.