11

തൃക്കാക്കര: പലരിൽ നിന്നായി ലക്ഷക്കണക്കിനു രൂപ പണം കടംവാങ്ങി മുങ്ങിയ കേസിൽ ആലുവ യു.സി കോളേജിന് സമീപം മടിയപ്പടി ഐക്കരക്കടി വീട്ടിൽ മുഹമ്മദ് റെനീഷിനെ (46) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു.

വാഴക്കാലയിൽ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കു വേണ്ടി കാന്റീൻ നടത്തിയിരുന്ന യുവതിയോടൊപ്പം നടത്തിപ്പിൽ പങ്കുചേർന്ന ശേഷം പലരിൽ നിന്നായി പണം തടിയെടുത്തെന്നാണ് കേസ്. കടം കൊടുത്തവർ അന്വേഷിച്ചു വന്നപ്പോഴാണ് പരാതിക്കാരി വിവരം അറിയുന്നത്. ചെറായി ഭാഗത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ സി.ഐ ആർ ഷാബു, എസ്.ഐ റഫീഖ് , റോയ് കെ.പുന്നൂസ്, ജാബിർ, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതി പരാതിക്കാരിയെ ദേഹോപദ്രവം ഏൽപ്പിച്ചതായും കേസുണ്ട്.