കൊച്ചി: ട്രാൻസ്ജെന്ററുകളുടെ ആശങ്ക അകറ്റാൻ പ്രത്യേക പഠനം നടത്താനൊരുങ്ങി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). ഇതിനായി ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ് റോയി എബ്രഹാം കള്ളിവയലിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എൻ.ദിനേശ്, സംസ്ഥാന കമ്മിറ്റി അംഗം എം.എൻ.മേനോൻ, റിട്ട. പ്ലാസ്റ്റിക് സർജറി പ്രൊഫ. കെ.ഇ.മാത്യൂ എന്നിവർ അടങ്ങുന്ന നാലംഗ സംഘത്തെ ഐ.എം.എ നിയോഗിച്ചു. ട്രാൻസ്ജെന്റേഴ്സിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അവർക്കുണ്ടാകുന്ന ആശങ്കകളാണ് ഈ സമിതി പരിഹരിക്കുക. ഇതിനായി ഗൈഡ്ലൈൻ തയാറാക്കുന്നതിനായി ട്രാൻസ്ജെന്റേഴ്സിനിടയിൽ ഇവർ പഠനം നടത്തും. ശേഷം ഇവർക്കാവശ്യമായ സഹായം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി ഡോ.പി.ഗോപികുമാർ അറിയിച്ചു.