tree
ഏലൂർ മഞ്ഞുമ്മൽ റോഡിൽ ഫാക്ട് അമോണിയ, പ്ലാൻ്റിനു മുന്നിൽ അപകടാവസ്ഥയിൽ നിൽക്കുന്ന വ്വക്ഷം

കളമശേരി: ഏലൂർ നഗരസഭയിലെ മഞ്ഞുമ്മൽ റോഡിൽ ഫാക്ട് അമോണിയ പ്ലാന്റിനു മുന്നിൽ മീഡിയനുള്ളിൽ ഏതു സമയത്തും കടപുഴകി വീഴാവുന്ന തരത്തിൽ ചരിഞ്ഞു നിൽക്കുന്ന വൻ തണൽവൃക്ഷം ഭീതിയുണർത്തുന്നു.

ധാരാളം കാൽനടയാത്രക്കാരും വാഹനങ്ങളും നിരന്തരം സഞ്ചരിക്കുന്ന റോഡാണിത്. അപകടാവസ്ഥ ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്വപ്പെട്ടു.