കളമശേരി: എ .ഐ . എസ് .എഫ് - എ.ഐ.വൈ.എഫ് ഏലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.ടി. നിക്സൺ അതുൽ ഡെന്നിക്ക് മൊമന്റോ നൽകി ഉദ്ഘാടനം ചെയ്തു. അമ്പതോളം വിദ്യാർത്ഥികളുടെ വീടുകളിൽ ചെന്ന് ആദരിച്ചു. നേതാക്കളായ സിജി ബാബു, ടി.എം. ഷെനിൻ, ടി.ആർ. സിനിരാജ്, ഷെബിൻ മോഹൻ, റോണിഷ്, വർഗ്ഗീസ് ചെറിയാൻ, എനോഷ്, ജിത്തു, സി.പി.ഐ. വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.പി. വിത്സൻ എന്നിവർ നേതൃത്വം നൽകി.