kzm
പൂർവ വിദ്യാർത്ഥി സംഘടനയായ മോഫ്യൂസിൽസിന്റെ നേതൃത്വത്തിൽ ടാബുകൾ കൈമാറുന്നു

കിഴക്കമ്പലം: കിഴക്കമ്പലം സെന്റ് ജോസഫ് സ്‌കൂളിലെ പൂർവ വിദ്യാർത്ഥികൾ ഓൺലൈൻ പഠനസഹായമായി സ്കൂളിന് പത്ത് ടാബുകൾ നൽകി. സ്‌കൂളിലെ 1991ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഘടനയായ മോഫ്യൂസിൽസിന്റെ ചാരി​റ്റി മിഷൻ ഒയാസിസ് മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. കോ ഓർഡിനേ​റ്റർ സിനി വർഗീസ്, സ്‌കൂൾ മാനേജർ ഫാദർ ഫ്രാൻസിസ് അരീക്കലിന് ടാബുകൾ കൈമാറി. ഹെഡ്മിസട്രസ് ഗ്രേസി ജോസഫ്, വിജു മൂത്തേടൻ, ജോളി കരിപ്ര തുടങ്ങിയവർ സംബന്ധിച്ചു.