കളമശേരി: ബി.ജെ.പി ഏലൂർ മുൻസിപ്പാലിറ്റിയിലെ വാർഡ് 28 ൽ പലവ്യഞ്ജന കിറ്റ് വിതരണം ഉദ്ഘാടനം ശങ്കരൻ നമ്പ്യാർ നിർവഹിച്ചു .കേന്ദ്ര സർക്കാർ പദ്ധതികളെ കുറിച്ച് മുൻസിപ്പൽ പ്രസിഡന്റ് വി.വി .പ്രകാശൻ ആമുഖപ്രസംഗം നടത്തി, ബൂത്ത് പ്രസിഡന്റ് സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അരുൺകുമാർ , ബൂത്ത് ഭാരവാഹികളായ കെ.കെ.ശശിന്ദ്രൻ, സുബ്രഹ്മണ്യൻ,, എസ്.സി.മോർച്ച പ്രസിഡന്റ് അഭിലാഷ്, കണ്ണൻ, മഞ്ജുനാഥ്, എന്നിവർ സംസാരിച്ചു.