bm-s
ഏലൂർ മസ്ദൂർ ഭവനിൽ നടന്ന ബി.എം.എസ് കുടുംബ സംഗമം ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദ്വരൈ രാജ് ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ബി.എം.എസ് സ്ഥാപന ദിനത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമം ഏലൂർ മസ്ദുർ ഭവനിൽ ദക്ഷിണ ക്ഷേത്രീയ സംഘടന സെക്രട്ടറി എസ്. ദ്വരൈരാജ് ഉദ്ഘാടനം ചെയ്തു. കൊവിഡ് ബാധിച്ച് മരിച്ച അംഗത്തിന്റെ കുടുംബത്തിന് സഹായ നിധി നൽകുകയും, പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. ജില്ലാ ഭാരവാഹികളായ എച്ച്.വിനോദ് , ഷാജി അയ്യപ്പൻകുട്ടി, മേഖലാ ഭാരവാഹികളായ ടി.ആർ.മോഹനൻ, കെ.എസ്.ഷിബു, കെ.ശിവദാസ്, പി.കെ.സുദർശൻ, പ്രീതി, എ.ഡി. അനിൽകുമാർ ,ആർ.അനിൽകുമാർ എന്നിവർ സംസാരിച്ചു.