അങ്കമാലി: എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂർ വിജയന്റെ നാലാമത് ചരമവാർഷിക ദിനം ആചരിച്ചു. ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണയോഗം എൻ.സി.പി ദേശീയ സമിതിയംഗം ജോണി തോട്ടക്കര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടോണി പറപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു . എൻ.വൈ.സി സംസ്ഥാന ജനറൽസെക്രട്ടറി സനൽ മൂലംകുടി, കെ.പി.എൽദൊ, വി.എസ്. അനീഷ്, മെവിൻ വർഗ്ഗീസ്, ജോസ്കരുമത്തി എന്നിവർ പങ്കെടുത്തു.