kseb
ഇലക്ട്രിക്സിറ്റി എംപ്ലോയീസ് കോർഡിനേഷൻ്റെ നേതൃത്വത്തിൽ അങ്കമാലി ഡിവിഷൻ ഓഫീസിന് മുൻപിൽ നടത്തിയ സമരം നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: കേന്ദ്ര ഗവൺമെന്റ് ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കുന്ന ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി ഡിവിഷൻ ഓഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. കേരള ഇലക്ട്രിക്സിറ്റി എംപ്ലോയീസ് കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ അങ്കമാലിയിൽ നടന്ന സമരം നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ജോഷിമാടൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.കെ.എസ്.ഷാജി മുഖ്യ പ്രഭാഷണം നടത്തി. പി.കെ. രവി, പ്രദീപ്കുമാർ, ഇഗ്നേഷ്യസ് മാത്യു, ബെയ്സിൽ മത്തായി എന്നിവർ പ്രസംഗിച്ചു.