sahrudaya
സഹൃദയ ആരോഗ്യ മാസാചരണത്തിന്റെ ഉദ്ഘാടനം ആനി ശിവ നിർവഹിക്കുന്നു. ഫാ. ആൻസിൽ മയ്പാൻ, ഫാ.ജോസ് കൊളുത്തു വെള്ളിൽ, സക്കീർ തമ്മനം, ഫാ. ഹോർമിസ് മൈനാട്ടി, ടി.എൻ. പ്രതാപൻ, സിസ്റ്റർ ഡോ. ആൻജോ എന്നിവർ സമീപം.

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ സംഘടിപ്പിക്കുന്ന ആരോഗ്യ മാസാചരണത്തിന് തുടക്കമായി. സെൻട്രൽ സ്റ്റേഷൻ എസ്.ഐ ആനി ശിവ ഉദ്ഘാടനം നിർവഹിച്ചു.

സഹൃദയ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫാ. ഹോർമിസ് മൈനാട്ടി കൗൺസിലർ സക്കീർ തമ്മനം, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ടി.എൻ.പ്രതാപൻ, സഹൃദയ അസി. ഡയറക്ടർ ഫാ. ആൻസിൽ സെബാസ്റ്റ്യൻ, സിസ്റ്റർ ഡോ. ആൻജോ എന്നിവർ സംസാരിച്ചു.