അങ്കമാലി: എം.സി റോഡിൽ അപകടങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിക്ഷേധിച്ച് ബി.ജെ.പി യുടെ നേതൃത്വത്തിൽ നിൽപ്പുസമരം സംഘടിപ്പിച്ചു. വേങ്ങൂരിൽ കിടങ്ങൂർ റോഡു മുതൽ ഷാപ്പുംപടി കവല വരെ അപകടം തുടർച്ചയാകുകയാണ്. നിരവധിപേരുടെ ജീവൻ ഇതിനോടകം പൊലിഞ്ഞു. റോഡിന്റെ അശാസ്ത്രീയ നിർമ്മാണവും റോഡിലെ വെളിച്ചക്കുറവുമാണ് അപകടത്തിന്റെ പ്രധാന കാരണങ്ങൾ. അപകടമേഖലസൂചനകളടങ്ങിയ ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബി.ജെ.പി വേങ്ങൂർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം പി.ആർ.രഘു ഉദ്ഘാടനം ചെയ്തു. കെ വിജയൻ ശ്രീകൃഷ്ണൻ നമ്പീശൻ, പി.പി.തിലകൻ, അഭിലാഷ് കെ.പി.ഉണ്ണി, ടി അയ്യപ്പൻ,കുട്ടപ്പൻ,സന്തോഷ്, സുപ്രിയ രാജൻ, അനിത സുരേഷ് അപ്പുകുട്ടൻ, അടൽ കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.