പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സ്‌നേഹഗാഥ പെൺകരുതൽ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന വനിതാ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി സ്‌നേഹഗാഥ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, വനിതാവേദി കൺവീനർ സുജ സജീവൻ, ജോയിന്റ് കൺവീനർ സന്ധ്യ സുരേന്ദ്രൻ, അദ്ധ്യാപിക ഷിജ അജിത്, ലൈബ്രേറിയൻ രത്‌നമ്മ ഗോപാലൻ, സെക്രട്ടറി കെ.എം. മഹേഷ് തുടങ്ങിയവർ സംസാരിച്ചു.