കാലടി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സ്നേഹഗാഥ വെബിനാർ നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ അഡ്വ.ലിറ്റീഷ്യ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.സി.വത്സല അദ്ധ്യക്ഷയായി. കെ.ജി.ഒ.എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ടി.എൻ.മിനി ഓൺലൈൻ വഴി വിഷയാവതരണം നടത്തി. താലൂക്ക് പ്രസിഡന്റ് കെ.രവിക്കുട്ടൻ മുഖ്യപ്രഭാഷണവും സെക്രട്ടറി വി.കെ.ഷാജി ആമുഖപ്രഭാഷണവും നടത്തി. സ്റ്റേറ്റ് കൗൺസിൽ അംഗം പി.തമ്പാൻ, ജോ. സെക്രട്ടറി കെ.പി.റെജീഷ്, ഉഷ മാനാട്ട് എന്നിവർ സംസാരിച്ചു.