golden-visa

കൊച്ചി: യു.എ.ഇ ആസ്ഥാനമായ ഐലൻഡ് കിംഗ് ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സജിത് മേനോന് ഗോൾഡൻ വിസ ലഭിച്ചു. രണ്ട് ജീവനക്കാരുമായി 28 വർഷം മുമ്പ് ബിസിനസ് ആരംഭിച്ച അദ്ദേഹത്തിന് കീഴിൽ 250 ലേറെപ്പേർ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്. സ്വിമ്മിംഗ്പൂൾ നിർമാണ, പരിപാലന കമ്പനികളായ പൂൾസ് ബൈ ഡിസൈൻ, ഐലൻഡ് കിംഗ് പൂൾസ്, മറ്റു സ്ഥാപനങ്ങളായ ഫൈൻ ഫൈബർ ഗ്ലാസ് ഫാക്ടറി, ഫോർച്യൂൺ ജി.ആർ.സി ഇൻഡസ്ട്രീസ്, ഫോർച്യൂൺ ടെക്‌നിക്കൽ സർവീസസ് എന്നിവയുടെയും ഉടമയാണ്. ഫൈബർ ഗ്ലാസ് സ്വിമ്മിംഗ് പൂളുകളുമായി ബന്ധപ്പെട്ട നവീന ആശയങ്ങൾക്ക് പ്രസ്റ്റീജിയസ് ഗ്ലോബൽ പുരസ്‌കാരം നേടിയിട്ടുണ്ട്.