കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഉഷ മുരുകന്റെ പ്രചാരണം ആരംഭിച്ചു. ബി.ജെ.പി ജില്ല ഉപാദ്ധ്യക്ഷൻ പി. പി. സജീവ്, മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ, വാരപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അനന്തു സജീവൻ,രാജൻ ഇഞ്ചുർ തുടങ്ങിയവരോടൊപ്പം വീടുകൾ കയറി പ്രചരണം തുടങ്ങി. രാവിലെ തുടങ്ങിയ സമ്പർക്കപരിപാടി വൈകിട്ട് അഞ്ചുമണി വരെ നീണ്ടു.