pokkali-krishi
പൊക്കാളി പാടത്ത് കൃഷിപണികൾ തുടങ്ങുന്നു.

പറവൂർ: ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളിലായി 200 ഹെക്ടറിൽ പൊക്കാളിക്കൃഷിയിറക്കി. ഏഴിക്കരയിൽ 120 ഹെക്ടറിലും കോട്ടുവള്ളിയിൽ 60 ഹെക്ടറിലും ഇത്തവണ പൊക്കാളി കൃഷി ചെയ്യുന്നത്. കോട്ടുവള്ളിയിൽ ഞാറു നിരത്തൽ തുടങ്ങി. ഏഴിക്കരയിൽ ഉടൻ ആരംഭിക്കും. ഏഴിക്കരയിൽ 431, കോട്ടുവള്ളിയിൽ 397 ഹെക്ടർ പൊക്കാളിപ്പാടങ്ങളുണ്ട്. പൊക്കാളിക്കൃഷി സജീവമാക്കാനുള്ള ശ്രമങ്ങൾ പഞ്ചായത്ത്, കൃഷിഭവൻ അധികൃതർ ചേർന്ന് നടത്തിവരികയാണ്. പഞ്ചായത്തുകളും കൃഷിഭവനുകളും ചേർന്ന് കർഷകർക്ക് വിത്ത് ലഭ്യമാക്കിയിട്ടുണ്ട്. പൊക്കാളിക്കൃഷി വികസന പ്രവർത്തനങ്ങൾ സജീവമാകുമ്പോഴും ചിലയിടങ്ങളിൽ വർഷക്കെട്ട് തുടരുകയാണ്. പൊക്കാളിക്കൃഷി ചെയ്യാതെ കർഷകർ വർഷം മുഴുവൻ ചെമ്മീൻ കൃഷി ചെയ്യുന്നതിനെയാണ് വർഷക്കെട്ട് എന്നു പറയുന്നത്. അതേസമയം, പൊക്കാളിക്കൃഷി ചെയ്യാത്തവർക്ക് മത്സ്യക്കൃഷിക്കു ലൈസൻസ് നൽകരുതെന്ന് കർഷകരും കർഷകസംഘടനകളും ആവശ്യപ്പെട്ടു.