sp
പൊലീസിന്റെ ഹോപ്പ് പദ്ധതിയിലൂടെ എസ്.എസ്.എൽ.സി പരീക്ഷയെഴുതി വിജയം നേടിയവരെ റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് അനുമോദിക്കുന്നു

ആലുവ: പൊലീസിന്റെ ഹോപ്പ് പദ്ധതിയിലൂടെ എസ്.എസ്.എൽ.സി പരീക്ഷയെഴുതി വിജയം നേടിയവരെ റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് അനുമോദിച്ചു. ഇവർക്ക് പതക്കങ്ങളും, അദ്ധ്യാപകർക്ക് സർട്ടിഫിക്കറ്റുകളും നൽകി. ജീവിത സാഹചര്യങ്ങൾ കൊണ്ട് പഠനം പൂർത്തിയാക്കാൻ കഴിയാത്തവർക്ക് പഠനാവസരം സൃഷ്ടിച്ച് പരീക്ഷയെഴുതിക്കുന്ന പദ്ധതിയാണ് ഹോപ്പ്. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഗണിത വിഭാഗമാണ് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകിയത്. അഡീഷണൽ എസ്.പി ഇ.എൻ. സുരേഷ്, ഗണിത വിഭാഗം തലവൻ ഊർസലാ പോൾ, ഹോപ്പ് അഡ്മിനിസ്‌ട്രേറ്റർ ടി.ആർ. ഗിൽസ്, ഒ.എം. ധനലക്ഷ്മി, മീർന സലിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.