photo
യശഃ ശരീരനായ എൻ.സി.ശിവദാസ് മാസ്റ്ററുടെ മൂന്ന് കവിതാ സമാഹാരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പുന:പ്രസിദ്ധീകരിച്ച രക്തബന്ധം കവിതാ സമാഹാരം അഡ്വ.എം.എം.മോനായി പ്രകാശനം ചെയ്യുന്നു

വൈപ്പിൻ: യശഃശരീരനായ എൻ.സി.ശിവദാസ് മാസ്റ്ററുടെ മൂന്ന് കവിതാ സമാഹാരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പുന:പ്രസിദ്ധീകരിച്ച രക്തബന്ധം കവിതാ സമാഹാരം പ്രകാശനം ചെയ്തു. കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്ക് ജൂബിലി ഹാളിൽ നടന്ന ചടങ്ങ് അഡ്വ.എം .എം .മോനായി ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. സീരി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഇ.ഒ .തങ്കപ്പൻ, എ .എസ്. ദിനേശ് എന്നിവർ പ്രസംഗിച്ചു.