പറവൂർ: പറവൂർ നഗരസഭ, താലൂക്ക് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ അടുത്ത മൂന്നു ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ ആന്റിജൻ പരിശോധന ക്യാമ്പ് നടക്കും. 26ന് പെരുമ്പടന്ന അംഗൻവാടി, 27ന് മുനിസിപ്പൽ ലൈബ്രറി, 28ന് കണ്ണൻകുളങ്ങര എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ക്യാമ്പ്.