ആലുവ: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടലാവശ്യപ്പെട്ട് സേവ് കേരളാ ബ്രിഗേഡ് പ്രവർത്തകർ മൂന്നാം സമരമുറ്റം തീർത്തു. ബ്രിഗേഡ് അംഗങ്ങൾ വീടുകളിൽ പ്ളക്കാർഡുകളുമായി കുടുംബാംഗങ്ങളോടൊപ്പമാണ് സമരമുറ്റം തീർത്തതെന്ന് സംസ്ഥാന പ്രസിഡന്റ് റസ്സൽ ജോയ്, ജനറൽ സെക്രട്ടറി അമൃതാപ്രീതം, സെക്രട്ടറി ഷാനവാസ്, ട്രഷറർ പി.എം. ജോസഫ് എന്നിവർ യോഗത്തിൽ അവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് മേയ് 30നും ജൂൺ 27 നും സമരമുറ്റം തീർത്തിരുന്നു.