ആലുവ: സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ആലുവ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സ് ആരംഭിക്കുന്നു. ആറ് മാസമാണ് കോഴ്സ് കാലാവധി. യോഗ്യത എസ്.എസ്.എൽ.സി. ജൂലായ് 31 വരെ അപേക്ഷിക്കാം. ഫോൺ: 9496118787, 9495105665.