driving

കൊച്ചി: ദക്ഷിണ നാവികത്താവളത്തിൽ 22 ആഴ്ചത്തെ പരിശീലനം പൂർത്തിയാക്കി ബംഗ്ലാദേശ്, ഇന്തോനേഷ്യ, ശ്രീലങ്ക, ഫിലിപ്പൈൻസ്, മാലിദ്വീപ്, മ്യാൻമർ, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് ഓഫീസർമാരും മൂന്ന് നാവികരും ക്ലിയറൻസ് ഡൈവേഴ്‌സായി ബിരുദം നേടി. കൊച്ചിയിലെ ഡൈവിംഗ് സ്‌കൂളിൽ നടന്ന പാസിംഗ് ഔട്ട് പരേഡ് ചടങ്ങിൽ റിയർ അഡ്മിറൽ ടി.വി.എൻ പ്രസന്ന അനുമോദിച്ചു. ശ്രീലങ്കൻ നേവി ലെഫ്റ്റനന്റ് അവിഷ്‌ക റാസോദ് ഹീങ്കെൻഡയെ മികച്ച ക്ലിയറൻസ് ഡൈവിംഗ് ഓഫീസറായി തിരഞ്ഞെടുത്തു. വിപുലമായ ഡൈവിംഗ് കഴിവുകളിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. ജൂൺ 25ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിദ്യാർത്ഥികളെ സന്ദർശിച്ചിരുന്നു.