ramya
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഉളിയന്നൂർ കുടുംബക്ഷേമ ഉപകേന്ദ്രം ഹെൽത്ത് ആന്റ് വെൽനസ് കേന്ദ്രമായി ഉയർത്തിയതിന്റെ പ്രവർത്തനോദ്ഘാടനം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് നിർവ്വഹിക്കുന്നു

ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഉളിയന്നൂർ കുടുംബക്ഷേമ ഉപകേന്ദ്രം ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രമായി ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പ്രഖ്യാപനം നടത്തി. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ഉളിയന്നൂർ ഹെൽത്ത് സെന്ററിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിലിൻെറ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, ആർ. രാമചന്ദ്രൻ, കെ.എം. മുഹമ്മദ് അൻവർ, പി.കെ. സെലിം, ഓമന ശിവശങ്കരൻ, സ്റ്റെഫി ഫ്രാൻസിസ്, പി.എ. സിയാദ്, വി.കെ. ശിവൻ, റമീന അബ്ദുൾ ജബ്ബാർ, കെ.എസ്. താരാനാഥ്, ശ്യാം രാജ് എന്നിവർ പങ്കെടുത്തു.