sslc-
എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ്

കുമ്പളങ്ങി: പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും വാർഡ് മെമ്പർ സൂസൻ ജോസഫിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. യു.ഡി.എഫ് കൊച്ചി നിയോജക മണ്ഡലം ചെയർമാൻ ജോൺ പഴേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടി ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നെൽസൻ കോച്ചേരി, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ബാബു വിജയാനന്ദ്, കുമ്പളങ്ങി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജാസ്മിൻ രാജേഷ്, പഞ്ചായത്ത് മെമ്പർ ലില്ലി റാഫേൽ എന്നിവർ പ്രസംഗിച്ചു. ആർ.ആർ.ടി മെമ്പർ അനിൽ ദാമോദരൻ നന്ദി പറഞ്ഞു.