ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളള വിവിധ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങളുടെ വിതരണം ആരംഭിച്ചു. അപേക്ഷ ഫാേറം വാർഡ് മെമ്പർമാർ, വാർഡ് വികസന സമതി ഭാരവാഹികൾ മുഖേനയോ, പഞ്ചായത്ത് ഓഫിസിൽ നിന്നോ ലഭിക്കുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 30.