പെരുമ്പാവൂർ: വിവിധ മേഖലകളിൽ പ്രശോഭിച്ച ഗുരുശ്രേഷ്ഠർക്ക് ചേലാമറ്റം ഉപനിഷത് കേന്ദ്രത്തിന്റെ ഗുരുപൂർണിമ പുരസ്‌കാരം 'ഗുരുപൂർണിമ ഉത്സവം - 2021 സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ചു. കടയിരുപ്പ് ശ്രീനാരായണ എൻജിനീയറിംഗ് കോളേജ്, മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവയുടെ സ്ഥാപകൻ എം.കെ.വിശ്വനാഥൻ , തോട്ടുവ മംഗള ഭാരതി മഠാധിപതി സ്വാമിനി ജ്യോതിർമയി ഭാരതി, ഇ.വി.നാരായണൻ , കലാമണ്ഡലം സുമതി, ചേലാമറ്റം രൂഗ്‌മിണി എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.