പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ തൊടാപറമ്പ് മേഖലയിൽ ആഫ്രിക്കൻ ഒച്ചു ശല്യം രൂക്ഷമാകുന്നു. കൃഷിയിടങ്ങളിലും വീടുകളിലേക്കും കൂട്ടമായെത്തുന്ന ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് 15,16 വാർഡുകളിലുള്ളവർ. ഉപ്പു വിതറി ഇവയെ തുരത്താനുള്ള ശ്രമത്തിലാണു നാട്ടുകാർ.വാഴത്തോട്ടത്തിലും കൃഷിയിടങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇവ സന്ധ്യയോടെ വീടുകളുടെ മുറ്റത്തും ചുമരുകളിലും വന്നിരിക്കും.
കൃഷി ഓഫിസറും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.