p-rajeev
പുരോഗമന കലാസാഹിത്യ സംഘം ആലുവ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മികച്ച ബാലസാഹിത്യ കൃതിയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഗ്രേസിക്ക് മന്ത്രി പി. രാജീവ് ഉപഹാരം കൈമാറുന്നു

ആലുവ: പുരോഗമന കലാസാഹിത്യ സംഘം ആലുവ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഗ്രേസിയെ ആദരിച്ചു. മന്ത്രി പി. രാജീവ് ഉപഹാരം കൈമാറി. പ്രസിഡന്റ് ജയൻ മാലിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. വിജയകുമാരി, മനോജ് വാസു, ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ. രാമചന്ദ്രൻ, വാർഡ് മെമ്പർ ആർ. മീര, എം.പി. ഉദയൻ, പ്രൊഫ. ഇ.എസ്. സതീശൻ, പ്ലാനിംഗ് ബോർഡ് റിട്ട. ജോ. ഡയറക്ടർ പി.എൻ. പ്രസാദ്, ഫിറോസ് ഖാൻ, ഡോ. ജി. സോണി, പി.ആർ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.