കുറുപ്പംപടി: സർക്കാരിന്റെ ഒരു കോടി പച്ചക്കറിത്തൈ വിതരണത്തിന്റെ ഭാഗമായി തുരുത്തി വൈസ് മെൻസ് ക്ലബും വി.എഫ്.എസ്.പി.കെയും ചേർത്ത് പതിനായിരം പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷൈമിവർഗീസ്, വി.എഫ്.എസ്.പി.കെ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ഷൈമി കുര്യാക്കോസ്, ധന്യ സുനിൽ, ക്ലബ് ഭാരവാഹിളായ കെ.കെ.വർഗീസ്, രാജേഷ്, ടി.കെ.രാജപ്പൻ, ജിബി പെരുവേലിൽ, ജോമിൻ സ്രാബിക്കുടി എന്നിവർ പ്രസംഗിച്ചു.