പെരുമ്പാവൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അശമന്നൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ വിദ്യാർത്ഥികളെ കെ.എസ്.യു അശമന്നൂർ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. കെ.എസ്.യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾ വിദ്യാർത്ഥികളുടെ വീടുകളിലെത്തി മൊമെന്റോ നൽകി. കെ.എസ്.യു പെരുമ്പാവൂർ ബ്ലോക്ക് സെക്രട്ടറി മുബ്ബാസ് ഓടക്കാലി, അശമന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബിനോയ് ഐസക്ക്, വാർഡ് പ്രസിഡന്റ് ലിജിൻ വർഗീസ്, വാർഡ് മെമ്പർ രഘുകുമാർ , യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് എൽദോമാത്യു, ബിജു പൂതക്കുഴി, പി.കെ.അമൽ തുടങ്ങിയവർ സംബന്ധിച്ചു.