കളമശേരി: ഹിന്ദു ഐക്യവേദി ഏലൂർ മുനിസിപ്പൽ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബ സംഗമം വൈസ് പ്രസിഡന്റ് കെ.പി.പ്രേമൻ ഉദ്ഘാടനം നടത്തി. പ്രസിഡന്റ് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.സുബ്രമണ്യൻ, താലൂക്ക് സംഘടനാ സെക്രട്ടറി എം.എൽ .സുരേഷ്, ഖജാൻജി കെ.എസ്.സനന്ദൻ , മേഖലാ സെക്രട്ടറി കെ.കെ.ഷാജി, മോഹൻകുമാർ, കെ.കൃഷ്ണദാസ് ,സേതുനാഥ്, രാജൻ നാവുള്ളിൽ എന്നിവർ സംസാരിച്ചു.