കൊച്ചി: നിഷ്പാദുക കർമ്മലീത്ത സഭ മഞ്ഞുമ്മൽ പ്രോവിൻസ് അംഗം ഫാ. അത്തനാസിയസ് ഡി അൽമീഡ (83) നിര്യാതനായി. കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം ഔവ്വർ ലേഡി ഓഫ് സ്നോ ബസലിക്ക അംഗമാണ്. 1964 ഡിസംബർ 2ന് വൈദിക പട്ടം സ്വീകരിച്ചു. 53 വർഷത്തോളം വിവിധ സെമിനാരികളിൽ പഠിപ്പിച്ചിട്ടുണ്ട്. പ്രൊവിൻഷ്യൽ കൗൺസിലർ, പ്രൊവിൻഷ്യൽ, റോമിൽ ഡെഫിനിറ്റർ ജനറൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11ന് മഞ്ഞുമ്മൽ ആശ്രമ ദേവാലയ സെമിത്തേരിയിൽ.