കൊച്ചി: കേരളത്തിൽ ഏറ്റവും വലിയ കൊള്ള നടന്ന കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളിൽ ജനകീയ ഓഡിറ്റ് നടപ്പിലാക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ സംസ്ഥാന നിർവാഹ സമിതി അംഗവുമായ കുരുവിള മാത്യൂസ്. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾ പലതും അധോലോക മാഫിയ സംഘങ്ങളായി മാറിയെന്നും അദ്ദേഹം തുടർന്ന് കുറ്റപ്പെടുത്തി. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടിക്കണക്കിന് രൂപയുടെ ക്രമക്കേടിനെപ്പറ്റി ക്രൈംബ്രാഞ്ചിന്റെ അന്വേഷണം യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.