v
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ പുഴുക്കാട് വെൽ ബോയ്സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ട്രോഫിയും കാഷ് പ്രൈസും നൽകി ആദരിക്കുന്നു

കുറുപ്പംപടി: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ 13 വിദ്യാർത്ഥികളെ പുഴുക്കാട് വെൽ ബോയ്സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ട്രോഫിയും കാഷ് പ്രൈസും നൽകി ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ബെറിൻ.വി.ബി, സെക്രട്ടറി അഖിൽ നാരായണൻ എന്നിവർ നേതൃത്വം നൽകി.മുടക്കുഴ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, ഏഴാം വാർഡ് മെമ്പർ അനാമിക ശിവൻ തുടങ്ങിയവർ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ കൈമാറി.