n
മത്സ്യക്കൃഷി വിളവെടുപ്പ് ഉദ്ഘാടനം രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവഹിക്കുന്നു

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തുടങ്ങിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് നടത്തി. രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ ഉദ്ഘാടനം ചെയ്തു. തായ്ക്കരച്ചിറയിൽ ശ്രീജു എം.എസിന്റെ ഫാമിൽ നിന്ന് ആദ്യ വിളവെടുപ്പ് നടത്തി. പഞ്ചായത്തിന്റെ വിഹിതമായി 35800 രൂപയും ഫിഷറീസ് വകുപ്പിന്റെ 13400 രൂപയുടേയും സഹായത്തോടെ രണ്ട് സെന്റ് വാള മീൻ വളർത്തുന്ന പദ്ധതിയാണിത്. പഞ്ചായത്തിൽ ആകെ 11 ഇടങ്ങളിലാണ് ഇത്തരത്തിൽ മത്സ്യം വളർത്തിയത്. മത്സ്യക്കൃഷി കോ ഓർഡിനേറ്റർ ബിജുമർക്കോസ് പങ്കെടുത്തു.