മൂവാറ്റുപുഴ: പോത്താനിക്കാട് ബാലിക പീഢന കേസ് പ്രതികളെ സംരക്ഷിക്കുന്നതിൽ നിന്ന് മൂവാറ്റുപുഴ എം.എൽ.എ അഡ്വ:മാത്യുകുഴലനാടൻ പിൻമാറണമെന്ന് ആവശ്യപ്പെട്ട് വിവിധ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് മുതൽ എല്ലാ ദിവസവും രാവിലെ 10 മുതൽ 11 വരെ മുവാറ്റുപുഴ നെഹ്റു പാർക്കിൽ റിലേ സത്യാഗ്രഹം നടത്തുമെന്ന് സി.പി.എം ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ അറിയിച്ചു. ജനപ്രതിനിധി എന്നനിലയിൽ ധാർമ്മികത ഉയർത്തിപ്പിടിക്കുന്നതോടൊപ്പം പോക്സോ കേസിലെ പ്രതികളെ തള്ളിപ്പറയാനും തയ്യാറായിട്ടില്ലെന്നും എം.ആർ. പ്രഭാകരൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് എം.എൽ.എ യുടെ തെറ്റായ സമീപനത്തിനെതിരെ വിവിധ വർഗ്ഗ - ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ റിലേ സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. ഇന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ സമരം നടക്കും.