pvs
കുളത്തിൽ മുങ്ങിത്താണ കുട്ടിയെ രക്ഷിച്ച അസ്ളമിനെ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉപഹാരം നൽകി ആദരിക്കുന്നു

കിഴക്കമ്പലം: മരണക്കയത്തിലേക്ക് മുങ്ങിത്താണ 12 വയസുകാരനെ രക്ഷപ്പെടുത്തിയ ബിരുദ വിദ്യാർത്ഥിയെ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ അനുമോദിച്ചു. കാരുകുളത്തെ വിലങ്ങ് പൊതിയിൽ വീട്ടിലെത്തിയാണ് മുഹമ്മദ് അസ്ലമിനെ ഉപഹാരം നൽകി ആദരിച്ചത്.

ചേലക്കുളത്ത് കുളത്തിൽ കുളിക്കുന്നതിനിടെയാണ് തമിഴ്‌നാട് തിരുനെൽവേലി രങ്കരകോവിൽ സ്വദേശി ശിവ മുങ്ങിത്താണു പോയത്. ഈ സമയത്ത് സമീപത്തെ വീട്ടിൽ ഉണ്ടായിരുന്ന അസ്ലം കുളത്തിൽ ചാടി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ കുട്ടി സുഖം പ്രാപിച്ച് വരുന്നു. അറക്കപ്പടി ജയഭാരത് കോളേജിലെ വിദ്യാത്ഥിയാണ് അസ്ളം. ജീവൻ പണയപ്പെടുത്തി നടത്തിയ അസ്ളമിന്റെ ധീരത മറ്റുള്ളവർക്ക് പ്രചോദനമാണമെന്ന് എം.എൽ.എ പറഞ്ഞു.