കോലഞ്ചേരി: ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോലഞ്ചേരി മേഖലാ കമ്മിറ്റി പൂതൃക്ക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. കൊവിഡ് നിയന്ത്റണങ്ങളിൽ നിന്ന് ഒഴിവാക്കി ടി.പി.ആർ ഏറ്റവും കുറവുള്ള പഞ്ചായത്താക്കി പൂതൃക്കയെ മാറ്റിയതിനാണ് ആദരവ്. മെഡിക്കൽ ഓഫീസർ ഡോ. ആദർശ് രാധാകൃഷ്ണൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.കെ. സജി, സതീഷ് കുമാർ, കെ.കെ. സജീവ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സജി കെ.ഏലിയാസ്, മേഖല പ്രസിഡന്റ് ടെൻസിംഗ് ജോർജ്, സെക്രട്ടറി കെ.എസ്. സുരേഷ് എന്നിവർ സംസാരിച്ചു.