crime

മൂവാറ്റുപുഴ: കുന്നയ്‌ക്കാലിലുള്ള വയോധികന്റെ അഞ്ചു പവന്റെ സ്വർണമാല മോഷ്ടിച്ച് ഒളിവിൽ പോയ വീട്ടുജോലിക്കാരൻ അറസ്റ്റിലായി. നെല്ലാട് പാലത്തട്ടേൽ ബിബിനെ (33) ആണ് ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്ക് സമീപത്തെ ഉൾപ്രദേശത്തു നിന്ന് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. ഇൻസ്‌പെക്ടർ സി.ജെ മാർട്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ്.ഐ ആർ. അനിൽകുമാർ, എ.എസ്.ഐ പി.സി ജയകുമാർ, സി.പി.ഒ ബിബിൽ മോഹൻ എന്നിവരുണ്ടായിരുന്നു.