പള്ളിക്കര: മത്സ്യ കർഷകനെ സഹായിക്കനായി ഐശ്വര്യ ഗ്രാമീണ വായനശാല ഫിഷ് ചലഞ്ച് സംഘടിപ്പിച്ചു. ആധുനിക രീതിയിൽ നിർമിച്ച കുളത്തിൽ മത്സ്യകൃഷി ചെയ്ത കർഷകന് കൈതാങ്ങായാണ് ചലഞ്ച് നടത്തിയത്. ഒരു ക്വിന്റൽ മത്സ്യം വില്പന നടത്തി തുക കർഷകന് കൈമാറി. കുന്നത്തുനാട് പഞ്ചായത്തംഗം നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.എ. വിനോദ്കുമാർ അദ്ധ്യക്ഷനായി. കെ. പി. ഷമീർ, പി.കെ. അലി, ഷാജഹാൻ, വി.എ. ജയകുമാർ, കെ.ആർ.സരിത എന്നിവർ സംസാരിച്ചു.